Ishq

ഇഷ്ക് 

      രണ്ടു പേരും കടല് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറോളം ആയിക്കാണും. സന്ധ്യായാമങ്ങളിലെ സൂര്യനെ പോലെ അവരുടെ കണ്ണുകൾ ചുവന്നിരിക്കുകയായിരുന്നു. പലപ്പോഴായി അവനും അവളും ഒരുമിച്ചിരുന്ന് ഇതേ കടൽ തീരത്ത് സമയം ചിലവഴിച്ചിട്ടുണ്ട്. അന്നെല്ലാം വേഗം കടന്ന് പോയിരുന്ന സമയത്തിന് ഇന്ന് അവർക്ക് വല്ലാത്ത ഒരു ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു.

      അവൻ്റെ കണ്ണുനീർ ഒരു തുള്ളി പോലും പുറത്ത് വേറാതെ ഒരുപാട് അടക്കി പിടിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പിൽ അവൻ മുട്ടുമടക്കിയിരിക്കുന്നു. അവളുടെ തളർച്ചയിൽ പോലും ഇടറാതെ എന്നും തന്നെ പിടിച്ച് നിവർന്നു നിൽക്കാൻ സഹായിച്ച അവനെ ഒരിക്കലും അവൾക് അങ്ങനെ കാണാൻ സാധിക്കാതെ അവളും മുട്ട് മടക്കി പരാജയം സമ്മതിച്ചിരിക്കുന്നു. കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ അവളുടെ കവിളുകൾ തലോടി കൊണ്ട് അവ താഴെ വീണു മരിക്കുകയായിരുന്നു. 

      കടലിലെ തിരമാലകൾ പോലെ വാക്കുകൾ അവൻ്റെ മനസ്സിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നെങ്കിലും നൂൽ കെട്ടുകളിൽ പിണഞ്ഞു നിന്ന പോലെ അവൻ്റെ തൊണ്ടയിൽ അവ പുറത്ത് വരാൻ കഴിയാതെ തങ്ങി നിന്നു. "നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ ?" എന്ന അവളുടെ ചോദ്യം അവനെ വീണ്ടും നടുക്കുകയായിരുന്നു. പറയാൻ ഒരുപാടുണ്ട്, പക്ഷെ അവയൊന്നും പുറത്ത് വരാൻ കഴിയാതെ ഉള്ളിൽ നിന്നും വിങ്ങുകയായിരുന്നു. ഈ കടലോളം അവൻ അവളെ സ്നേഹിച്ചിരുന്നു. ഈ കാറ്റിനെ പോലെ അവളെ തഴുകിയിരുന്നു. ഈ പട്ടം പോലെ അവളെ ഉയരങ്ങളിലേക്ക് എത്തിച്ചിരുന്നു. 

      മതങ്ങളുടെ പേരിൽ ഒന്നാണെങ്കിലും ജാതിയുടെ പേരിൽ പിരിഞ്ഞവരിൽ ഇവർ ആദ്യത്തവരല്ല. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത മൃഖങ്ങൾ. "അവൻ താഴ്ന്ന ജാതിയാണ്. അവനെ കല്ല്യാണം കഴിച്ചാൽ പിന്നെ ഞങ്ങൾ ജീവിച്ചിരിക്കില്ല." എന്നെല്ലാം പറഞ്ഞ് അവളെ മാനസികമായി വിജയിച്ചവരായിരുന്നു മാതാപിതാക്കൾ. "തൻ്റെ നല്ലതിന് വേണ്ടിയാണ് ഇതെല്ലാം" എന്ന് പറഞ്ഞ് കുടുംബം മൊത്തം അവൾക്കെതിരെ നിന്നു. തന്നെ സ്നേഹിക്കുന്നു എന്നതിലപ്പുറം ഒരിക്കലും അവർ ആരും അവളെ മനസ്സിലാക്കിയിരുന്നില്ല. ഒരുപാട് തവണ അവള് മരണത്തിനെ സ്വീകരിക്കാൻ കരുതിയതാണ്. പക്ഷേ എന്തോ ഒരു ഭയം അവളെ തിരികെ വിളിക്കുകയായിരുന്നു. എല്ലായിടത്തും ഒരു പരാജയക്കാരി ആയി അവൾക്ക് അനുഭവപ്പെട്ടു. അപ്പോഴും അവളുടെ മനസ്സിൽ അവൻ്റെ മുഖം മാത്രമായിരുന്നു. 

      ഇനി ഒരിക്കലും തങ്ങൾ ഇരുവരും കാരണം ആരും കരയരുത് എന്ന് കരുതി അവരുടെ സന്തോഷം സ്വയം നശിപ്പിക്കാൻ തീരുമാനിച്ച ദിവസമാണ് ഇന്ന്. ഈ ദിവസത്തിന് ശേഷം ഇനിയൊരു കൂടി കാഴ്ച സാധ്യമല്ലെന്ന് അവർക്ക് നന്നായി അറിയാം. അതികൊണ്ടായിരിക്കാം സമയത്തിന് ഇത്രയധികം ഭാരം. 

      "മരണം വരെ എൻ്റെ കൂടെ നിൽക്കാം എന്ന് വാക്ക് തന്നതല്ലേ !? എന്ത് സംഭവിച്ചാലും എന്നെ വിട്ട് പോകില്ല എന്ന് പറഞ്ഞിരുന്നതല്ലേ !? എന്നിട്ടും...!? എനിക്കറിയാം സാഹജര്യം കൊണ്ടാണ് എന്ന്. എന്നെ നീ മറക്കുമോ !?". ഇതെല്ലാം അവളോട് പറയാൻ കഴിയാതെ അവൻ മനസ്സിൽ ഉറക്കെ അവനോട് തന്നെ ചോദിക്കുകയായിരുന്നു. അവൻ്റെ മനസ്സിനെ അവനെക്കാൾ കൂടുതൽ അറിയാവുന്ന അവൾ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. 

      പെട്ടന്നു തന്നെ അവൾ അവനെ തൻ്റെ രണ്ട് കൈകൾ കൊണ്ടും അവളുടെ ഹൃദ്ധയത്തിലോട്ട് വാരി പുണർന്നു. "നിൻ്റെ കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷവും ഞാൻ സ്നേഹിക്കപ്പെടുകയായിരുന്നു... നിനക്ക് പറ്റാവുന്ന അത്രേയും നീ എന്നെ സ്നേഹിച്ചു., പരിചരിച്ചു, ലാളിച്ചു, ശുശ്രൂഷിച്ചു. പകരം എനിക്ക് ഒന്നും തന്നെ തിരിച്ച് തെരുവാൻ സാധിച്ചില്ല. എൻ്റെ ഈ ജന്മം പോലും... എൻ്റെ എല്ലാം ആയതിന് നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു. മരിക്കുവോളം എന്നും നീ എൻ്റെ മനസ്സിൽ ജീവിച്ചിരിക്കും. ഭദ്രമായി". ഇത്രയേറെ പറഞ്ഞൊപ്പിക്കാൻ അവൾക്ക് സാധിച്ചുള്ളൂ. അപ്പോഴേക്കും അവളുടെ ശബ്ദം വല്ലാതെ ഇടറിയിട്ടുണ്ടായിരുന്നു. 

      അത്രയും നേരം പിടിച്ചിരുന്ന അവൻ്റെ കണ്ണുനീർ തുള്ളികളെ അവൻ തുറന്ന് വിട്ടു. കുത്തിയൊലിച്ചു ഇറങ്ങുന്ന മഴയെക്കാൾ ശക്തിയുണ്ടായിരുന്നു അതിന്. അവളുടെ അവസാന സ്നേഹ വാകുകളെ അവൻ തൻ്റെ ഹൃദയത്തിലൂടെ കേട്ടുകൊണ്ട് ഒരു പിഞ്ചു കുഞ്ഞിനെ പോലെ ഏങ്ങി ഏങ്ങി കരഞ്ഞ് അവളുടെ മാറത്തെ ചൂട് പറ്റി കിടന്നു. 

      അത്രയും ജനങ്ങൾ അവിടെ ഉണ്ടായിട്ടും അവർ എന്നെത്തെയും പോലെ അവരുടെ മാത്രം ലോകത്തായിരുന്നു. അവർക്ക് ചുറ്റിലും ഉള്ളതെല്ലാം നിശ്ചലമായിരുന്നു. അവരുടെ മനസ്സ് പോലെ...

-jawad

                                                                                                                       

Comments

Popular posts from this blog

Bhoothakaalam

Kaathiripp