Kaathiripp
കാത്തിരിപ്പ്
ഒടുവിൽ ബഷീറിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണ്. തന്റെ ജീവന്റെ പാതിയെ കാണാതിരുന്നിട്ട് ഏകദേശം 30 വർശത്തോളം കൊഴിച്ചു തീർത്തു. ഒടുവിൽ നാളെയാണ് ആ കാത്തിരിപ്പിന്റെ അവസാനം. 28മത്തെ വയസ്സിൽ നാട് വിട്ട് പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നാടായ ദുബായിലേക്ക് വരുമ്പോൾ ബഷീറിന് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ... കുറച്ച് പൈസ കൂട്ടിവെച്ച് ഒരു വീട് വെക്കണം. ആ വീട്ടിൽ നിന്നും തന്റെ രണ്ട് പെണ്മക്കളുടെ കല്ല്യാണം ഗംഭീരമായ അകോശത്തോടെ കഴിക്കണം. ആഗ്രഹങ്ങളെല്ലാം ഭങ്ങിയായി നടന്നു. 30 വർഷത്തിനിടയിൽ മണൽത്തരികൾ പോലെ കൂട്ടി വെച്ച പണം കൊണ്ട് നാട്ടിലൊരു കൊച്ചുവീട് വെച്ചു. രണ്ട് പെണ്മക്കളുടെ കല്ല്യാണം വിജാരിച്ചതിലും ഉഷാർ ആയി നടന്നു. പക്ഷേ, ആ ശുഭമുഹൂർത്തങ്ങളിൽ ഒരു അതിഥിയായി പോലും പങ്കെടുക്കാൻ ബഷീറിന് പടച്ചോൻ ഭാഗ്യം കൊടുത്തില്ല. എങ്കിലും ബഷീർ സന്തോഷവാനാണ്. വീട് ഉണ്ടാക്കിയതിന്റെയും കല്ല്യാണത്തിന്റെയും എല്ലാ കടങ്ങളും തീർത്ത് ബാക്കി കുറച്ച് പൈസ സ്വരുക്കൂട്ടി വെച്ചു. എല്ലാം കഴിഞ്ഞ് നാട്ടിൽ ചെന്ന് തനിക്കും തന്റെ ഭാര്യക്കും ചിലവഴിച്ച സന്തോഷിച്ച് ആഗ്രഹിച്ചതു പോലെ ജീവിക്കാൻ. ആ ആഗ്രഹിച്ച ദിവസം നാളെയാണ്.
പേരകുട്ടികൾക്ക് വേണ്ട കൊറച്ച് കളിപ്പാട്ടവും പിന്നെ തന്റെ പ്രാണൻ സുബൈദക്ക് 2 പവന്റെ ഒരു മാലയും മക്കൾക്കും മരുമക്കൾക്കും കുറച്ച് ഉടുപ്പും പിന്നെ എല്ലാവർക്കും വേണ്ടി കുറച്ച് മിട്ടായിയും എല്ലാം ഒരു പെട്ടിയിലാക്കി, ബഷീർ അത് തലയിണക്കരികിൽ വെച്ചു. 30 വർശങ്ങൾക്ക് ശേഷം നാടും വീടും കുടുംബവും ഒക്കെ എങ്ങനെ ഉണ്ടാകും എന്ന കിനാവ് കണ്ട് ബഷീർ എപ്പോഴോ ഉറക്കത്തിന്റെ ചുഴിയിലേക്ക് താഴ്ന്നു പോയിരുന്നു.
നാട്ടിൽ താൻ കാത്തിരുന്ന ദിവസം നാളെയാണ് എന്ന ആലോജിച്ച് കിനാവ് കണ്ട് സുബൈദക്ക് ഉറക്കം തീരെ വരുന്നുണ്ടായിരുന്നില്ല. മനസ്സിൽ ആനന്ദത്തിൻ്റെയും ആകാംഷയുടെയും വേവലാതികളുടെയും ഒരു കെട്ടായിരുന്നു. കിടക്കുന്നിടത്ത് നിന്ന് എണീറ്റ് തന്റെ മക്കളുടെ അടുത്തിരുന്നു "മോളെ... ഉപ്പാക്ക് അയല ഭയങ്കര ഇഷ്ട... വിളിക്കുമ്പോ എപ്പഴും പറയും. ആന്റെ കയിക്കൊണ്ട് ണ്ടാക്ക്യ അയല കറി കൂട്ടാൻ പൂതി ആവ്ന്ന് ണ്ട്. അതോണ്ട് നാളെ രാവിലെ തന്നെ പോയി ഒരു കിലോ അയല വാങ്ങണം യ്യി ട്ടോ."
"ന്റെ പൊന്ന് മ്മ ഇതിപ്പോ ഇങ്ങള് നാലാമത്തെ വട്ട പറയി ന്നെ. നാളെ ഇക്ക കൊണ്ടോന്ന് തെര പറഞ്ഞില്ലേ ? അയല മാത്രം അല്ല. എറചിയും കോയും ഒക്കെ നാളെ ഇക്ക എത്തിച്ച് തെരും, ഇങ്ങള് ബേജാർ ആവല്ലി"
എന്തെല്ലാം പറഞ്ഞിട്ടും സുബൈദന്റെ ഉള്ളിൽ അപ്പോഴും വേവലാതി ആയിരുന്നു. മനസ്സില്ല മനസ്സോടെ സുബൈദ പോയി കടന്നു. എന്തെല്ലാമോ ആലോജിച്ച് ഉറക്കത്തിന്റെ പാളിയിലേക്ക് സുബൈദയും വീണു പോയി.
അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടാണ് സുബൈദ ഞെട്ടി എഴുന്നേറ്റത്. ചാടി പിടിച്ച് എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി. തന്റെ ബഷീറിന് ഇഷ്ടപ്പെട്ട അയല കറി ഉണ്ടാക്കാനുള്ള പുറപ്പാടിലായിരുന്നു മക്കൾ. തന്റെ കൈ കൊണ്ട് ഉണ്ടാക്കിയത ബാപ്പയ്ക്ക് ഇഷ്ടം എന്നും പറഞ്ഞ സുബൈദ അത് പിടിച്ച് വാങ്ങി അതിന്റെ പണിയിൽ മുഴുകി. ബഷീർ അത് കഴിച്ചു സുബൈദയുടെ മുഖത്ത് നോക്കി ചിരിക്കുന്നതും കിനാവ് കണ്ട് പണിയെല്ലാം എടുക്കാൻ തുടങ്ങി. ഉമ്മാന്റെ സ്വഭാവത്തിലെ മാറ്റം മക്കളും ശ്രദ്ധിച്ചിരിന്നു. പതിവില്ലാത്ത കിനാവ് കാണൽ ഉപ്പാനെ കുറിച്ചാണ് എന്നവർക്ക് മനസ്സിലായി. വപ്പാനെ കാണാനുള്ള ആവേഷത്തിലായിരുന്നു മക്കളും. ഉപ്പൂപ്പനെ കാണാനും, കൊണ്ടുവരാൻ പറഞ്ഞ കളിപ്പാട്ടവും കാത്ത് കുഞ്ഞു മക്കളും എല്ലാം ആയി ആ വീട് നിറയെ സന്തോഷം നിറഞ്ഞിരുന്നു.
എല്ലാവരും അടുക്കളയിൽ തിരിക്കിട്ട പണിക്കിടയിൽ ബഷീറിന്റെ ചെറിയ സഹോദരൻ അബുവും ഭാര്യയും വന്നു. രണ്ടുപേരുടേയും മുഖം വല്ലാതെ വിളറിയിട്ടുണ്ടായിരുന്നു. എന്തൊ ഒരു ഭയം അവരുടെ മുഖത്ത് നിറഞ്ഞിരുന്നു. അവരെ കണ്ട പാടെ സുബൈദ കാര്യം തിരക്കി.
"ഒന്നുല്ലാ താ..."
"ന്ന ഇങ്ങള് ഇരിക്ക്, ഞാൻ കൊർച്ച് തെരക്കിലാ. ഇക്ക വേരല്ലേ..." അതും പറഞ്ഞ് മുഴുവൻ അക്കാതെ സുബൈദ അടുക്കളയിലേക്ക് ഓടി. സുബൈദയുടെ തിരക്ക് എല്ലാം ഒരു നിസ്സഹായ അവസ്ഥയിൽ നോക്കി നിൽക്കുകയായിരുന്നു രണ്ടു പേരും. വല്ലാത്തൊരു നിസ്സഹായാവസ്ഥയും ഭയവും അവരുടെ കണ്ണുകളിൽ നിഴലിച്ചു. കുറച്ചുനേരം അവർ അടുക്കളയിലെ സന്തോഷത്തിന്റെ തിരക്ക് നോക്കി നിന്നു. അയലക്കറിയുടെ മണം വീടാകെ നിറഞ്ഞിരുന്നു. സുബൈദയുടെ കാത്തിരിപ്പിന്റെ മണവും അതിൽ ലയിച്ചു ചേർന്നിരുന്നു.
"താത്താ..." ഒടുവിൽ, അബു വിളറിയ ശബ്ദത്തിൽ വിളിച്ചു. സുബൈദ ഒരു ഞെട്ടലോടെ തിരിഞ്ഞുനോക്കി. നിറഞ്ഞ ചിരിയുണ്ടായിരുന്നു ആ മുഖത്ത്. "എന്താ മോനെ? ഇങ്ങള് ന്താ ന്നും മിണ്ടാതെ നിക്കുന്നെ? ഞാൻ ഇക്ക വെരുമ്പോത്തേക്കും ഒക്കെ ഒന്ന് ണ്ടാക്കണം. ഇങ്ങള് ഇരിക്ക്, ഞാൻ വരാം. മോളേ... ഓർക്ക് ചായ എടത്ത് കൊടുക്ക് ". അതും പറഞ്ഞ് സുബൈദ വീണ്ടും പണിയിലേക്ക് തിരിഞ്ഞു.
"താത്താ... ഇക്ക വരാൻ... കൊറച്ച് വൈകും". അടുക്കളയുടെ വാതിൽക്കൽ വന്ന് അബു പറഞ്ഞു,
"താമസമോ? എന്തേ, ഫ്ലൈറ്റ് ലേറ്റ് ആയോ? അത് നന്നായി. ഈ പണി ഒക്കെ എപ്പോ തീർക്ക വെച്ച് നിക്കെയിനു. ഇപ്പോ ന്തായാലും പണി തീർക്കാൻ കൊറച്ചേലും സമയം കിട്ടല്ലോ..." സുബൈദയുടെ ശബ്ദത്തിൽ അപ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.
അബുവിന്റെ ഭാര്യ സുബൈദയുടെ അടുത്തേക്ക് വന്നു, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, "താത്താ... ഇന്നലെ രാത്രി ദുബായിലെ റൂമിൽ വെച്ച് ഇക്ക..." അടുപ്പത്ത് നിന്നും കറി മാറ്റിവെക്കുന്നതിനിടെ സുബൈദയുടെ കൈയ്യിൽ നിന്നും താഴെ വീണു, ഒരു വലിയ ശബ്ദമുണ്ടാക്കി. ആ ശബ്ദം ആ വീടിന്റെ സന്തോഷത്തെ തല്ലിക്കെടുത്തി.
"എ... എന്താ യ്യി പറയുന്നേ?" സുബൈദയുടെ കൈകൾ വിറച്ചു.
"പറ്റിക്കാൻ ഇങ്ങനെ ന്നും പറയല്ലേ മക്കളെ..."
അവളുടെ മുഖത്തെ തിളക്കം മെല്ലെ മെല്ലെ അണഞ്ഞു. അബുവിന്റെ കണ്ണുകൾ നിറച്ച് തലകുനിച്ചു. "ഇക്ക... പോയി. ഇന്നലെ രാത്രി ഉറക്കത്തിൽ..."
ആ വീട്ടിലെ സംസാരം നിലച്ചു. അടുക്കളയിലെ ചിരികൾ നിന്നു. തറയിൽ ചിതറി കിടന്ന അയലക്കറിയുടെ മണം പതിയെ ദുഃഖത്തിന്റെ കനത്ത നിശ്ശബ്ദതയിലേക്ക് വഴിമാറി.
30 വർഷം മനസ്സിൽ കൊണ്ടുനടന്ന കിനാവുകൾ...സുബൈദയ്ക്ക് വേണ്ടി, തന്റെ പ്രാണനുവേണ്ടി, 30 വർഷത്തെ സ്നേഹവും കടപ്പാടും ചേർത്ത് വാങ്ങിയ ആ രണ്ട് പവന്റെ മാല!... പേരക്കുട്ടികളുടെ കുഞ്ഞിക്കൈകളിൽ എത്താൻ കൊതിച്ച കളിപ്പാട്ടങ്ങൾ... മക്കൾക്കും മരുമക്കൾക്കുമുള്ള പുത്തൻ ഉടുപ്പുകൾ... എല്ലാം ഒരു നിധിപോലെ പെട്ടിയിലാക്കി തലയണക്കരികിൽ വെച്ച് ബഷീർ മണൽത്തരികൾ പോലെ കൂട്ടി വെച്ച സമ്പാദിച്ച സ്വപ്നങ്ങളുടെ നാട്ടിൽ വെച്ച്, തന്റെ വീട്ടിലേക്ക് എത്താൻ ഒരേയൊരു ദിവസം ബാക്കി നിൽക്കെ, ഒരു മടക്കമില്ലാത്ത യാത്ര പോയി.
സ്വന്തം വീട്ടിലെ, സുബൈദയുടെ അരികിലെ ഒരുറക്കമായിരുന്നു ആ മനസ്സ് കൊതിച്ചത്. എന്നാൽ, തന്റെ വീട്ടിലേക്ക് എത്താൻ ഒരേയൊരു ദിവസം ബാക്കി നിൽക്കെ, നാട്ടിലേക്ക് മടങ്ങി വരുമെന്ന മടക്കയാത്ര, മടക്കമില്ലാത്ത ഒരു യാത്രയിൽ അവസാനിച്ചു.
തന്റെ ആളുകൾക്ക് സ്നേഹം കൊടുക്കാൻ വെമ്പിയ ആ കൈകൾ, താൻ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിന്റെ പെട്ടി തലയിണക്കരികിൽ വെച്ച്, വിടപറഞ്ഞത് ആരും അറിയാതെ, ഒരു നെടുവീർപ്പുപോലും പുറപ്പെടുവിക്കാതെയായിരുന്നു. നാട് കാണാൻ കൊതിച്ച ആ കണ്ണുകളിൽ ഇപ്പോൾ ഇരുട്ട് മാത്രമായി അടഞ്ഞു കിടന്നു. മണൽത്തരികൾ പോലെ കൂട്ടി വെച്ച സ്വപ്നങ്ങളുടെ മണ്ണിൽ തന്നെ.
ആ വിടാകെ ദുഖത്തിന്റെ നിശബ്ദതയിൽ ആഴന്നു കിടക്കുകയായിരുന്നു. വപ്പാനെ കാണാതെ വിതുമ്പി കരയുന്ന മക്കളെ ആശ്വസിപ്പിക്കാൻ അബുവും ഭാര്യയും തലോടി കൊണ്ടിരുന്നു. തങ്ങളുടെ ഉപ്പൂപ്പ കൊണ്ടുവരാം എന്നു പറഞ്ഞ കളിപ്പാട്ടവും കാത്ത്, ഒന്നും മനസ്സിലാവാതെ നിറഞ്ഞ കണ്ണുകളോടെ ഉമ്മയെയും നോക്കി നിക്കുകയായിരുന്നു കൊച്ചുമക്കൾ.
സുബൈദയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും വരാതെ, യാഥാർത്യത്തെ മനസ്സിലാക്കാൻ കഴിയാതെ സ്തംഭിച്ചു പോയിരിക്കുകയായിരുന്നു. ഏതോ ഒരു ശൂന്യത്തിന്റെ ഉള്ളിൽ അകപ്പെട്ടപ്പോലെ, ആരാരും തുണയില്ലാത്ത ഒരു ഏകാന്ത പക്ഷിയെ പോലെ, ഒന്നുറക്കെ കരയാൻ പോലും കഴിയാതെ സുബൈദ വിറച്ച് നിൽക്കുകയായിരുന്നു.
പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ സുബൈദ അടുക്കളയിലേക്ക് ഓടി. താഴേ പതിച്ചു കിടക്കുന്ന പാത്രവും നോക്കി പൊട്ടി കരഞ്ഞു. ഇനി ഒരിക്കലും തന്റെ പ്രാണനെ കാണാൻ സാധിക്കില്ല എന്ന ചിന്ത അവളുടെ കരച്ചിലിന്റെ ആഘാതം കൂട്ടുകയായിരുന്നു.
സുബൈദയുടെ കൂടെ ആകെ ചിലവഴിച്ച രണ്ടു വർഷങ്ങളുടെ ഓർമകൾ അവളെ തേടി എത്തി. ഇത്രയേറെ വർശങ്ങൾക്ക് ശേഷം ഒന്ന് ചൂട് തട്ടി ഉറങ്ങാൻ ഒരുപാട് കൊത്തിച്ചിരുന്നു ആ ഹൃദയം തണുത്ത മരവിച്ചു കിടക്കാകുയായിരുന്നു.
തന്റെ പ്രിയന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എല്ലാം തന്റെ പ്രിയനേ പോലെ തനിച്ചിരിക്കുന്നതും നോക്കി ഒരിക്കലും കാണാൻ പാറ്റില്ല എന്ന പ്രതീക്ഷ അണഞ്ഞു എന്ന സത്യം സുബൈദ തന്റെ മനസ്സിനെ മനസ്സിലാക്കാൻ ഏറെ പാടുപെട്ടുകൊണ്ടിരുന്നു. അമ്മയെ നഷ്ടപ്പെട്ട ഒരു കുഞ്ഞിനെ പോലെ സുബൈദ തേങ്ങി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു...
Comments
Post a Comment