Jeevitham
എല്ലാ ജീവിതവും ഒരുപോലെ അല്ല. കടപ്പുറത്തെ കടലിൻ്റെ ശബ്ദവും ആളുകളുടെ സംസാരവും കളിപ്പാട്ടങ്ങളുടെ ശബ്ദങ്ങളും എല്ലാ ആയി ലയിച്ച് ഇരിക്കുമ്പോഴാണ് എൻ്റെ തൊട്ട് മുന്നിൽ കൂടെ ഒരു കുടുംബം പോയത്. ഭാര്യയും 2 വയസ്സ് പ്രായം തോന്നിക്കുന്ന കൈ കുഞ്ഞും കാലിന് വയ്യാത്ത ഭർത്താവും, അയാൾ ഇരിക്കുന്ന വീൽചെയർ ഉന്തുന്ന ഒരു ചെറിയ മകനും.
പുറമേ നിന്ന് നോക്കുമ്പോൾ അവരുടെ കുടുംബത്തിനെ നമുക്ക് സഹതാപം തോന്നാം. പക്ഷെ അവരുടെ മുഖത്ത് സങ്കടത്തിൻ്റെ ഒരു അംശം പോലും എനിക്ക് കാണാൻ സാധിച്ചില്ല. ഞാൻ അറിയാതെ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ച് പോയി. തിരിച്ച് അയാളും യാതൊരു മടിയും കൂടാതെ എന്നെയും നോക്കി ചിരിച്ചു.
സൗദി വെള്ളക്ക സിനിമയിൽ പറഞ്ഞത് പോലെ "ഇത്രയൊക്കെ ഉണ്ടട മനുഷ്യൻ". ഉള്ളത് കൊണ്ട് സന്തോഷവതി ആയ തൻ്റെ പ്രാണൻ്റെ പകുതിയും മറ്റൊരു പാതിയായി മക്കളെയും കൂട്ടി ചേർത്ത് അയാൾക്ക് നമ്മളെക്കാൾ എത്ര മനോഹരമായിട്ടാണ് ചിരിക്കാൻ പറ്റുന്നത് ? ഇതാണ് മനുഷ്യൻ.
ഒരു ഭാഗത്ത് ഇത്രയൊക്കെ എന്തൊക്കെ ഉണ്ടായിട്ടും സന്തോഷം എന്തനറിയാതെ മനുഷ്യർ. മറു ഭാഗത്ത് ഒന്നും ഇല്ലങ്കിട്ടും മനസ്സറിഞ്ഞ് ചിരിക്കുന്ന മറ്റു ചിലർ. ഇതാണ് ലോകം. ഇതാണ് ജീവിതം.
Comments
Post a Comment