Posts

Bhoothakaalam

ഭൂതകാലം...       വലിയ ശബ്ദം മുഴുക്കി എല്ലായിടത്തും എത്താറുള്ള ആ വാഹനം അന്ന് പതിവിലും ശബ്ദം കുറച്ച് പതിയെ ആ കറുത്ത പന്തലിട്ട വീട്ടിലേക്ക് വന്നടുത്തു. ഒരുപാട് ആളുകൾ ആ പന്തലിൽ തടിച്ച് കൂടിയിരുന്നെങ്കിലും അന്തരീക്ഷം ശബ്ദമില്ലാതെ നിശ്ചലമായി കടന്നു. വാഹനത്തിൻ്റെ പിൻവശത്തെ വാതിൽ പതിയെ തുറന്ന് ജീവനറ്റ അവൻ്റെ ശരീരം ആരൊക്കെയോ ചേർന്ന് പുറത്തെടുത്തു. അത്രയും നേരം തെളിഞ്ഞിരുന്ന ആകാശം പതിയെ ഇരുണ്ട് തുടങ്ങി.        അവൻ്റെ കണ്ണുകൾ അടഞ്ഞായിരുന്നു കിടന്നിരുന്നെങ്കിലും ചുറ്റിലും ഉള്ളതെല്ലാം അവന് ശബ്ദം കൊണ്ടും ഗന്ധം കൊണ്ടും അറിയാമായിരുന്നു. വീട്ടിലേക്ക് അടുക്കും തോറും സബ്രാണിയുടെ ഗന്ധം അവനിലേക്ക് കുതിച്ച് എത്തിയിരുന്നു. എടുത്തവർ അവനെ ഒരു കട്ടിലിലേക്ക് എടുത്ത് കിടത്തി. വല്യച്ഛൻ്റെ പ്രിയപ്പെട്ട കട്ടിൽ, കിടന്നപ്പോ തന്നെ അവന് മനസ്സിലായി. തൊട്ട് പിന്നാലെ ആർത്തു കരഞ്ഞ് എത്തിയ ഒരു ചൂടുള്ള കൈ അവൻ്റെ മുഖം മൃതുലമായി തലോടി. സ്വന്തം അമ്മയുടെ വാത്സല്യം നിറഞ്ഞ തഴുകൾ ഒരു മക്കൾക്കും മറക്കാൻ സാധിക്കില്ല. എന്നും വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പുഞ്ചിരിച്ച് സ്വീകരിച്ചിരുന്ന അമ്മ ഇന്ന് കരഞ്ഞായ...

Ishq

ഇഷ്ക്        രണ്ടു പേരും കടല് നോക്കിയിരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറോളം ആയിക്കാണും. സന്ധ്യായാമങ്ങളിലെ സൂര്യനെ പോലെ അവരുടെ കണ്ണുകൾ ചുവന്നിരിക്കുകയായിരുന്നു. പലപ്പോഴായി അവനും അവളും ഒരുമിച്ചിരുന്ന് ഇതേ കടൽ തീരത്ത് സമയം ചിലവഴിച്ചിട്ടുണ്ട്. അന്നെല്ലാം വേഗം കടന്ന് പോയിരുന്ന സമയത്തിന് ഇന്ന് അവർക്ക് വല്ലാത്ത ഒരു ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു.       അവൻ്റെ കണ്ണുനീർ ഒരു തുള്ളി പോലും പുറത്ത് വേറാതെ ഒരുപാട് അടക്കി പിടിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പിൽ അവൻ മുട്ടുമടക്കിയിരിക്കുന്നു. അവളുടെ തളർച്ചയിൽ പോലും ഇടറാതെ എന്നും തന്നെ പിടിച്ച് നിവർന്നു നിൽക്കാൻ സഹായിച്ച അവനെ ഒരിക്കലും അവൾക് അങ്ങനെ കാണാൻ സാധിക്കാതെ അവളും മുട്ട് മടക്കി പരാജയം സമ്മതിച്ചിരിക്കുന്നു. കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ അവളുടെ കവിളുകൾ തലോടി കൊണ്ട് അവ താഴെ വീണു മരിക്കുകയായിരുന്നു.        കടലിലെ തിരമാലകൾ പോലെ വാക്കുകൾ അവൻ്റെ മനസ്സിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നെങ്കിലും നൂൽ കെട്ടുകളിൽ പിണഞ്ഞു നിന്ന പോലെ അവൻ്റെ തൊണ്ടയിൽ അവ പുറത്ത് വരാൻ കഴിയാതെ തങ്ങി നിന്നു. "നിനക്ക് എന്തെങ്കിലും എ...

Jeevitham

എല്ലാ ജീവിതവും ഒരുപോലെ അല്ല. കടപ്പുറത്തെ കടലിൻ്റെ ശബ്ദവും ആളുകളുടെ സംസാരവും കളിപ്പാട്ടങ്ങളുടെ ശബ്ദങ്ങളും എല്ലാ ആയി ലയിച്ച് ഇരിക്കുമ്പോഴാണ് എൻ്റെ തൊട്ട് മുന്നിൽ കൂടെ ഒരു കുടുംബം പോയത്. ഭാര്യയും 2 വയസ്സ് പ്രായം തോന്നിക്കുന്ന കൈ കുഞ്ഞും കാലിന് വയ്യാത്ത ഭർത്താവും, അയാൾ ഇരിക്കുന്ന വീൽചെയർ ഉന്തുന്ന ഒരു ചെറിയ മകനും.  പുറമേ നിന്ന് നോക്കുമ്പോൾ അവരുടെ കുടുംബത്തിനെ നമുക്ക് സഹതാപം തോന്നാം. പക്ഷെ അവരുടെ മുഖത്ത് സങ്കടത്തിൻ്റെ ഒരു അംശം പോലും എനിക്ക് കാണാൻ സാധിച്ചില്ല. ഞാൻ അറിയാതെ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ച് പോയി. തിരിച്ച് അയാളും യാതൊരു മടിയും കൂടാതെ എന്നെയും നോക്കി ചിരിച്ചു.  സൗദി വെള്ളക്ക സിനിമയിൽ പറഞ്ഞത് പോലെ "ഇത്രയൊക്കെ ഉണ്ടട മനുഷ്യൻ". ഉള്ളത് കൊണ്ട് സന്തോഷവതി ആയ തൻ്റെ പ്രാണൻ്റെ പകുതിയും മറ്റൊരു പാതിയായി മക്കളെയും കൂട്ടി ചേർത്ത് അയാൾക്ക് നമ്മളെക്കാൾ എത്ര മനോഹരമായിട്ടാണ് ചിരിക്കാൻ പറ്റുന്നത് ? ഇതാണ് മനുഷ്യൻ.  ഒരു ഭാഗത്ത് ഇത്രയൊക്കെ എന്തൊക്കെ ഉണ്ടായിട്ടും സന്തോഷം എന്തനറിയാതെ മനുഷ്യർ. മറു ഭാഗത്ത് ഒന്നും ഇല്ലങ്കിട്ടും മനസ്സറിഞ്ഞ് ചിരിക്കുന്ന മറ്റു ചിലർ. ഇതാണ് ലോകം. ഇതാണ് ജീവിതം. ...

Kaathiripp

കാത്തിരിപ്പ്  ഒടുവിൽ ബഷീറിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണ്. തന്റെ ജീവന്റെ പാതിയെ കാണാതിരുന്നിട്ട് ഏകദേശം 30 വർശത്തോളം കൊഴിച്ചു തീർത്തു. ഒടുവിൽ നാളെയാണ് ആ കാത്തിരിപ്പിന്റെ അവസാനം. 28മത്തെ വയസ്സിൽ നാട് വിട്ട് പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നാടായ ദുബായിലേക്ക് വരുമ്പോൾ ബഷീറിന് ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ... കുറച്ച് പൈസ കൂട്ടിവെച്ച് ഒരു വീട് വെക്കണം. ആ വീട്ടിൽ നിന്നും തന്റെ രണ്ട് പെണ്മക്കളുടെ കല്ല്യാണം ഗംഭീരമായ അകോശത്തോടെ കഴിക്കണം. ആഗ്രഹങ്ങളെല്ലാം ഭങ്ങിയായി നടന്നു. 30 വർഷത്തിനിടയിൽ മണൽത്തരികൾ പോലെ കൂട്ടി വെച്ച പണം കൊണ്ട് നാട്ടിലൊരു കൊച്ചുവീട് വെച്ചു. രണ്ട് പെണ്മക്കളുടെ കല്ല്യാണം വിജാരിച്ചതിലും ഉഷാർ ആയി നടന്നു. പക്ഷേ, ആ ശുഭമുഹൂർത്തങ്ങളിൽ ഒരു അതിഥിയായി പോലും പങ്കെടുക്കാൻ ബഷീറിന് പടച്ചോൻ ഭാഗ്യം കൊടുത്തില്ല. എങ്കിലും ബഷീർ സന്തോഷവാനാണ്. വീട് ഉണ്ടാക്കിയതിന്റെയും കല്ല്യാണത്തിന്റെയും എല്ലാ കടങ്ങളും തീർത്ത് ബാക്കി കുറച്ച് പൈസ സ്വരുക്കൂട്ടി വെച്ചു. എല്ലാം കഴിഞ്ഞ് നാട്ടിൽ ചെന്ന് തനിക്കും തന്റെ ഭാര്യക്കും ചിലവഴിച്ച സന്തോഷിച്ച് ആഗ്രഹിച്ചതു പോലെ ജീവിക്കാൻ. ആ ആഗ്രഹിച്ച ദിവസം നാളെയാണ്...